2010, ജനുവരി 17, ഞായറാഴ്‌ച

മറവി

ഓര്‍ക്കുന്നുവോ നീ എന്നെ
ഇല്ല ഓര്‍ക്കുവാന്‍ വഴിയില്ല
നിന്‍ മറവിയുടെ
വിഴുപ്പു ഭാണ്ഡത്തില്‍
ആണല്ലോ ഞാന്‍ നിനക്കിനു.
ജീവതിന്‍ ബാലാപാഠങ്ങള്
എന്നെ പഠിപ്പിച്ചത് നീ അയിരുന്നു .
ഒന്നും അറിയാത്ത എന്നെ നീ
പലതും പഠിപ്പിച്ചു.
ഒരിക്കല്‍ ഞാന്‍ ആയിരുന്നു
നിനക്ക് സര്‍വവും.
നിന്‍ ഓരോ ഹൃദയ തുടിപ്പിലും
ഞാന്‍ സ്പന്ധിച്ചിരുന്നു.
ഓര്‍ക്കുന്നുവോ നീ ആ നല്ല നാളുകള്‍..
മറവിയുടെ തിമിരം ഭാധിച്ച
നിന്‍ മനസ്സിന്
ഇനി അതോര്‍മ്മ വരില്ല.
എപ്പോഴോ എന്നിലെ
നിന്‍ വിശ്വാസതക്ക് മങ്ങലേറ്റു,
ഞാന്‍ ചെയ്യാത്ത തെറ്റിന്‍
പാപിയായി തീര്‍ന്നു.
ഒരു നികൃഷ്ട ജന്തുപോല്‍
നീ എന്നെ ആട്ടി ഇറക്കി.
എന്നിട്ടും ഒരു വാലാട്ടി
പട്ടിയായി ഞാന്‍ നിന്‍ കാലുകള്‍
നക്കി തുടച്ചു.
കണ്ടതില്ല നീ എന്‍ സ്നേഹം
കണ്ടതില്ല നൊന്തു പിടയുന്നൊരെന്‍
മനസ്സിന്റെ നൊമ്പരം.
ഞാന്‍ നിനക്ക് വെറുക്കപെട്ടവള്‍
ആയി മാറി എന്ന് നീ തന്നെ പറഞ്ഞപ്പോള്‍
മുറിപ്പെട്ട എന്‍ ഹൃദയത്തിന്‍
ആഴം നീ അറിഞതില്ല.
എന്‍ ജീവിതം പോലും
നിന്‍ കാല്‍ ക്കീഴില്‍
വെച്ച് ഞാന്‍ നിന്നെ പ്രണയിച്ചു
എന്നിട്ടും നീ എന്നെ അറിഞ്ഞീല.
നീ കാണാതെ പോയൊരെന്‍മനസ്സ്
കരക്കു വീണ മീനിനെപോല്‍
ഇന്നും പിടയുന്നു.
മരിക്കാത്ത ഓര്‍മ്മകള്‍ തന്‍
വിഴുപ്പു ഭാണ്ഡവും പേറി
ഞാന്‍ അലയുന്നു..